ബിജെപി സർക്കാരുകൾക്ക് ഡബിൾ എൻജിൻ : പ്രധാനമന്ത്രി
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതിവേഗ വികസനമാണെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശേരിയിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിലെ ജനങ്ങൾ ബിജെപിയെ പുതിയ പ്രതീക്ഷയോടെയാണ് കാണുന്നത്. കേരളത്തിന്റെ വികസനത്തിന് ബിജെപി ഉത്തരവാദിത്വത്തോടെയാണ് പ്രവർത്തിക്കുന്നത്. ബിജെപി സർക്കാരുകൾക്ക് ഇരട്ട എഞ്ചിനാണെന്നും അദ്ദേഹം പറഞ്ഞു.
പിഎംഎവൈ പദ്ധതി വഴി കേരളത്തിൽ രണ്ടുലക്ഷം വീടുകൾ നിർമിക്കുമെന്നും ഇതിൽ ഒരുലക്ഷം വീടുകളുടെ നിർമാണം പൂർത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഒരുലക്ഷം കോടിയുടെ അടിസ്ഥാന വികസനം നടപ്പാക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മലയാളത്തിൽ പ്രസംഗിച്ചാണ് അദ്ദേഹം തുടങ്ങിയത്. എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന അദ്ദേഹം കേരളം വൈവിധ്യങ്ങളുടെ ഭൂമിയാണെന്നും കൂട്ടിച്ചേർത്തു.