ഇഡി ആക്രമണക്കേസ്: ബിനീഷ് കോടിയേരിയിലേക്ക് അന്വേഷണം; സിപിഎം നേതാക്കൾ കൂട്ടത്തോടെ കുരുക്കിലേക്ക് ..?
തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം നീക്കം നടത്തുന്നതായി സൂചന. കേസിലെ ഗൂഢാലോചനയും സംഭവത്തിന് പിന്നിലെ ആസൂത്രണവും കണ്ടെത്തുന്നതിന്റെ ഭാഗമായി ബിനീഷ് കോടിയേരിയിലേക്കും സിപിഎം നേതാക്കളിലേക്കും അന്വേഷണം നീളുമോ എന്ന ചർച്ചകൾ ശക്തമാകുകയാണ്.
ആക്രമണം നടന്ന ദിവസത്തെ ബിനീഷ് കോടിയേരിയുടെ ഫോൺവിളി വിവരങ്ങളും ഡിജിറ്റൽ ആശയവിനിമയങ്ങളും പരിശോധിക്കുന്നതായാണ് വിവരം. കേസിലെ പ്രതികളുമായി ബന്ധമുണ്ടായിരുന്നോ, സംഭവത്തിന് മുമ്പും ശേഷവും നടന്ന നീക്കങ്ങളുമായി ബന്ധമുണ്ടോയെന്നതുമാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
അതേസമയം, സംഭവദിവസം നടന്ന പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ് എന്നിവരടക്കമുള്ള നേതാക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പ്രതിഷേധത്തിന്റെ സാഹചര്യം, നേതാക്കളുടെയും പ്രവർത്തകരുടെയും ആശയവിനിമയങ്ങൾ, സംഭവവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.അന്വേഷണത്തിന്റെ ഭാഗമായി നേതാക്കൾക്ക് നോട്ടീസ് നൽകി മൊഴിയെടുക്കാൻ ഒരുങ്ങുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ
കേസിലെ നിലവിലെ ആറ്പ്ര തികൾക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും, ആക്രമണത്തിന് പിന്നിലെ ആസൂത്രണം, ഗൂഢാലോചന, സാമ്പത്തികമോ രാഷ്ട്രീയമോ ആയ പിന്തുണ ഉണ്ടായിരുന്നോയെന്ന കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.
ബിനീഷ് കോടിയേരിക്ക് പിന്നാലെ സിപിഎം നേതാക്കളിലേക്കും അന്വേഷണം നീളുമോ? നേതാക്കൾ അകത്തേക്ക് പോകുമോ? എന്ന രാഷ്ട്രീയ ചർച്ചകൾ ശക്തമാകുമ്പോൾ, അന്വേഷണസംഘത്തിന്റെ അടുത്ത നീക്കങ്ങളാണ് ഇനി നിർണായകം.