പോക്കറ്റിൽ പണമെത്തിച്ച് പ്രിയദർശിനി; കെഎസ്ആർടിസിയുടെ ബാധ്യത കുറയ്ക്കാൻ കാർഗോ സർവീസുമായി സർക്കാർ
13 കോടി സൗജന്യ യാത്രകളിലൂടെ സ്ത്രീകൾക്ക് ₹275 കോടിയുടെ സാമ്പത്തിക നേട്ടമുണ്ടാക്കിയ പ്രിയദർശിനിക്ക് പിന്നാലെ, കെഎസ്ആർടിസിയുടെ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാൻ കാർഗോ സർവീസ് ആരംഭിക്കാനുള്ള നീക്കവുമായി സർക്കാർ.
കേരളത്തിലെ ഓരോ സാധാരണക്കാരന്റെയും നെഞ്ചിലേക്ക് നേരിട്ട് തുളച്ചുകയറുന്ന ഒരു ചോദ്യത്തോടെ തന്നെ നമുക്ക് തുടങ്ങാം; വികസനം എന്ന് പറഞ്ഞാൽ എന്താണ്, അത് വെറും വാചകമടിയാണോ അതോ ജനങ്ങളുടെ പോക്കറ്റിൽ പണം ഇട്ടു കൊടുക്കുന്നതാണോ? 'കെഎസ്ആർടിസി നഷ്ടത്തിലാണ്, അതിനെ ഇനിയും കട്ടപ്പുറത്ത് കയറ്റാനാണോ പരിപാടി' എന്ന് ചോദിച്ച് സർക്കാരിനെതിരെ പോർവിളിയുമായി ഇറങ്ങിയവർക്ക് കൃത്യമായ മറുപടി ലഭിക്കുകയാണ്. പ്രതിദിനം ലക്ഷക്കണക്കിന് സ്ത്രീകളാണ് ആനവണ്ടികളിൽ ചിരിച്ചുകൊണ്ട് യാത്ര ചെയ്യുന്നത്. മറ്റു ചില സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും ഈ പദ്ധതി കൊണ്ടുവന്നത്. അതിന്റെ പേരിൽ വലിയ പുകിലുകളും നഷ്ടങ്ങളും വാർത്തയായെങ്കിലും, കേരളത്തിൽ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രിയദർശനി പദ്ധതി മുന്നോട്ട് പോകുന്നത്. ഇതിനോടകം 13 കോടി സൗജന്യ യാത്രകൾ പൂർത്തിയാക്കി, 275 കോടി രൂപ ജനങ്ങളുടെ കൈകളിൽ നേരിട്ട് സമ്പാദ്യമായി എത്തിച്ചുകൊണ്ട് ഈ സർക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. സ്വകാര്യ ബസുകളുടെ സമര ഭീഷണികളെയും അനാവശ്യ വിവാദങ്ങളെയും കാറ്റിൽപ്പറത്തി, 100 ദിവസം പിന്നിടുമ്പോഴും പ്രിയദർശനി കൂടുതൽ കരുത്തോടെ ജനമനസ്സുകളിൽ ഓടിയെത്തുകയാണ്.
പക്ഷേ, ജനങ്ങൾക്ക് സൗജന്യങ്ങൾ നൽകുമ്പോൾ കെഎസ്ആർടിസിക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത എങ്ങനെ നികത്തും എന്ന് ചിന്തിക്കുന്നവർക്ക് മുന്നിലാണ് മാസ്റ്റർ പ്ലാനുമായി സർക്കാർ രംഗത്തെത്തുന്നത്. ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പുതിയ കാർഗോ സേവനങ്ങളാണ് ഇതിൽ പ്രധാനം. ആദ്യഘട്ടമായി ഏഴും എട്ടും ടൺ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള അഞ്ച് അത്യാധുനിക വാഹനങ്ങൾ ലീസ് വ്യവസ്ഥയിൽ നിരത്തിലിറക്കാൻ ടെൻഡർ ക്ഷണിച്ചുകഴിഞ്ഞു. മറ്റ് പല സംസ്ഥാനങ്ങളും വിജയകരമായി നടപ്പിലാക്കിയ കാർഗോ ലോജിസ്റ്റിക് മാതൃക ശാസ്ത്രീയമായി പഠിച്ചാണ് ഇവിടെയും നടപ്പിലാക്കുന്നത്. അതായത്, ഒരു വശത്ത് സൗജന്യ യാത്രയിലൂടെ പൊതുജനങ്ങളെ ചേർത്തുപിടിക്കുമ്പോൾ, മറുവശത്ത് വ്യാപാര-ലോജിസ്റ്റിക് മേഖലയിൽ നിന്ന് ലാഭം ഉണ്ടാക്കി പ്രിയദർശനി പദ്ധതിക്കുണ്ടാകുന്ന ബാധ്യതകൾ നികത്താനുള്ള മികച്ച തന്ത്രമാണ് മെനയുന്നത്. ഈ വലിയ മുന്നേറ്റങ്ങൾക്ക് കരുത്തുപകർന്ന് ഭരണം മുന്നോട്ട് കൊണ്ടുപോകുമ്പോൾ, പ്രതിപക്ഷത്തിന്റെ അനാവശ്യ കുറ്റപ്പെടുത്തലുകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് തെളിയുകയാണ്.
ഇത്തരം വലിയ വികസന നേട്ടങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന വേഗതയിൽ മുന്നേറുമ്പോൾ, അതിനെ എങ്ങനെയെങ്കിലും തകർക്കാൻ വിഫലശ്രമം നടത്തുകയാണ് ഇവിടെ ചിലർ. ഹെലികോപ്റ്റർ യാത്രയുടെ ചെലവുകളെക്കുറിച്ചും, മന്ത്രിമാരുടെ വിദേശ യാത്രകളെക്കുറിച്ചും കുത്തിപ്പൊക്കി വലിയ വിവാദങ്ങൾ ഉണ്ടാക്കാൻ നോക്കിയെങ്കിലും അതെല്ലാം അസ്ഥാനത്താവുകയാണ് ചെയ്തത്. ഖജനാവിന് ഒരു പൈസ പോലും നഷ്ടമില്ലാതെ, സ്വന്തം ഭരണ ചുമതലകളെയും കടമകളെയും ഒട്ടും ബാധിക്കാത്ത രീതിയിലാണ് മന്ത്രിമാർ തങ്ങളുടെ യാത്രകൾ പ്ലാൻ ചെയ്യുന്നത് എന്ന് ആർജ്ജവത്തോടെ തുറന്നുപറയാൻ അവർക്ക് സാധിക്കുന്നുണ്ട്. മൈന്യൂട്ട് ആയ കൊച്ചു കൊച്ചു കാര്യങ്ങൾ പോലും കുത്തിപ്പൊക്കി സർക്കാരിനെ തളർത്താമെന്ന് കരുതുന്ന പ്രതിപക്ഷത്തിന് മുന്നിൽ, വികസനത്തിന്റെയും കൃത്യമായ ഭരണമികവിന്റെയും റിപ്പോർട്ട് കാർഡ് വച്ചുകൊണ്ടാണ് സർക്കാർ തിരിച്ചടിക്കുന്നത്. ആക്ഷേപങ്ങൾക്ക് പിന്നാലെ പോകാതെ, ജനങ്ങൾക്ക് ഉപകാരപ്പെടുന്ന നേട്ടങ്ങൾ കൊയ്തെടുത്ത് മുന്നേറുന്ന ഈ ഭരണം തന്നെയാണ് ഇന്ന് കേരളത്തിലെ സാധാരണക്കാരുടെ ഏറ്റവും വലിയ പ്രതീക്ഷ. അതിനു കാരണമാണ് പ്രിയദർശിനി പദ്ധതി. അത് പോക്കറ്റിലേക്ക് പണമെത്തിച്ചു, അതിന്റെ ബാധ്യത തീർക്കാൻ കാർഗോ കൂടെ കൊണ്ടുവരുമ്പോൾ ഖജനാവ് നിറയുന്ന, ഒരു വേദിക്ക് രണ്ട് പക്ഷി തന്നെ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)