പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ, പുതിയ പദ്ധതികൾക്കും തുടക്കമാകും

നിലവിലുള്ള വികസന പദ്ധതികളുടെ പുരോഗതി നേരിട്ട് വിലയിരുത്തും; ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി എംപി ഫണ്ട്, CSR, കേന്ദ്ര ഫണ്ട് എന്നിവയിലൂടെ കൂടുതൽ പദ്ധതികൾ വയനാട്ടിലെത്തിക്കാൻ ഇടപെടൽ ശക്തമാക്കും 11 ദിവസം മണ്ഡലത്തിൽ

Sep 22, 2026 - 10:31
Updated: 49 minutes ago
0
പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ, പുതിയ പദ്ധതികൾക്കും തുടക്കമാകും

വയനാട്: ഒക്ടോബർ മാസത്തിലെ പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വയനാട് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി 11 ദിവസത്തെ മണ്ഡല സന്ദർശനത്തിനായി എത്തി. കരിപ്പൂർ വിമാനത്താവളത്തിൽ റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധിക്ക് സ്വീകരണം നൽകി. 

വയനാട്ടിലെ വിവിധ മേഖലകളിലെ ആവശ്യങ്ങളും ജനങ്ങളുടെ പ്രശ്നങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനൊപ്പം ഇതിനകം നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും പ്രിയങ്ക ഗാന്ധി വിലയിരുത്തും. എംപിയുടെ പ്രാദേശിക വികസന ഫണ്ട്, CSR ഫണ്ട്, കേന്ദ്ര സർക്കാർ പദ്ധതികളിൽ നിന്നുള്ള ഫണ്ട് തുടങ്ങിയവ ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതിയും തുടർനടപടികളും പരിശോധിക്കും.

കൂടുതൽ വികസന പദ്ധതികൾ വയനാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ഇടപെടലുകൾ ശക്തമാക്കുകയെന്ന ലക്ഷ്യവും മണ്ഡല സന്ദർശനത്തിനുണ്ട്. ആരോഗ്യ, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, കണക്റ്റിവിറ്റി തുടങ്ങി വയനാടിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ചകളും ഏകോപനവും നടത്തും.

നെറ്റ്‌വർക്ക് കണക്റ്റിവിറ്റി, റെയിൽ കണക്റ്റിവിറ്റി, ആരോഗ്യ സേവനങ്ങൾ, ആദിവാസി ക്ഷേമം, കാർഷിക മേഖല തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകും 

നടപ്പാക്കിയ പദ്ധതികളുടെ തുടർച്ച ഉറപ്പാക്കുന്നതിനൊപ്പം പുതിയ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് വയനാടിന്റെ സമഗ്ര വികസനത്തിന് കൂടുതൽ വേഗം നൽകുകയാണ് 11 ദിവസത്തെ മണ്ഡല പ്രവർത്തനങ്ങളുടെ ലക്ഷ്യം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User