വർഷങ്ങൾ പഴക്കമുള്ള കേസ് വീണ്ടും സജീവം; സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിർണായക കോടതി നീക്കം
1980ലെ വോട്ടർപട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ മുൻ മജിസ്ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി വീണ്ടും പരിഗണനയ്ക്ക് വഴിയൊരുക്കി.
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു അങ്കത്തട്ടിനാണ് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തിയും ഇല്ലാതാക്കിയും അധികാരം നിലനിർത്താൻ ശ്രമിക്കുന്ന കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ വീണ്ടും സജീവമാകുന്ന കാഴ്ചയാണ് നാം കാണുന്നത്. കഴിഞ്ഞ തവണ പ്രതിപക്ഷത്തിന്റെ മുന്നണിപ്പോരാളിയായ രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി പാർലമെന്റിന് പുറത്തുനിർത്താൻ കളമൊരുക്കിയവർ, അന്ന് കോടതിയുടെ ശക്തമായ ഇടപെടലിലൂടെ വൻ തിരിച്ചടി നേരിട്ടത് ചരിത്രമാണ്. തിരിച്ചടിച്ച രാഹുൽ ഗാന്ധി ഇന്ന് പ്രതിപക്ഷ നേതാവിന്റെ കസേരയിലിരുന്ന് രാജ്യത്തിന്റെ ജനശബ്ദമായി മാറുമ്പോൾ, ഭരണപക്ഷത്തിന്റെ ഉറക്കം കെടുത്തുന്ന മറ്റൊരു പോരാട്ട ഭൂമിക തുറക്കപ്പെടുകയാണ്. രാഹുൽ ഗാന്ധിയെ തളക്കാൻ നോക്കുന്തോറും അദ്ദേഹത്തിന് പിന്നിൽ രാജ്യം കൂടുതൽ ശക്തിയോടെ അണിനിരക്കുന്നത് കണ്ടു ഭയന്നവർ, ഇപ്പോൾ കോൺഗ്രസിന്റെ ഉറച്ച നയരൂപീകരണ ശക്തിയായ സോണിയാ ഗാന്ധിയെ ലക്ഷ്യമിട്ട് അമ്പെയ്യുകയാണ്. വർഷങ്ങൾക്ക് മുൻപ് റദ്ദാക്കപ്പെടുകയും വിചാരണക്കോടതി തള്ളുകയും ചെയ്ത പഴയ കേസുകൾ വീണ്ടും കുത്തിപ്പൊക്കി വന്ന്, സോണിയാ ഗാന്ധി പണ്ടേ വ്യാജരേഖ ഉണ്ടാക്കിയ ആളാണെന്ന് വരുത്തിത്തീർക്കാനുള്ള നീക്കങ്ങൾ കൃത്യമായ രാഷ്ട്രീയ അജണ്ടയോടെ തയ്യാറാക്കിയ തിരക്കഥയാണെന്ന് ഏവർക്കും വ്യക്തമാണ്. നേരായ വഴിയിൽ വികസനങ്ങളെയും ഭരണനേട്ടങ്ങളെയും കുറിച്ച് സംസാരിച്ച് ജനങ്ങളെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാത്തവർ, ഇലക്ഷൻ കമ്മീഷനെയും അന്വേഷണ ഏജൻസികളെയും ആയുധമാക്കി ഇത്തരം നിയമപോരാട്ടങ്ങൾക്ക് തിരികൊളുത്തുമ്പോൾ അതിന് പിന്നിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ തോൽവി ഭീതി മാത്രമാണ് തെളിയുന്നത്.
ഡൽഹി റൗസ് അവന്യൂ കോടതിയുടെ പുതിയ ഉത്തരവിനെ ആധാരമാക്കി സോണിയാ ഗാന്ധിക്കെതിരെയുള്ള കേസ് വീണ്ടും സജീവമാക്കുമ്പോൾ, ഇതിന്റെ സമയക്രമം തന്നെയാണ് ഏറ്റവും വലിയ രാഷ്ട്രീയ സംശയം ഉയർത്തുന്നത്. 1980-ൽ ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് മുൻപ് സോണിയ ഗാന്ധി ന്യൂഡൽഹിയിലെ വോട്ടർ പട്ടികയിൽ ക്രമവിരുദ്ധമായി പേര് ചേർത്തെന്ന പരാതി വിചാരണക്കോടതി തള്ളിക്കളഞ്ഞതായിരുന്നു. കൃത്യമായ തെളിവുകളോ അടിസ്ഥാന വിവരങ്ങളോ ഇല്ലാത്ത, കേവലം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ആരോപണം മാത്രമാണിതെന്ന് ചൂണ്ടിക്കാണിച്ചാണ് മുൻപ് ഏഷ്യൻ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് ഈ ഹർജി തള്ളിയത്. എന്നാൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സാങ്കേതിക നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും പോലീസിന്റെ സ്റ്റാറ്റസ് റിപ്പോർട്ട് വിളിപ്പിച്ചില്ലെന്നും കാണിച്ച് വീണ്ടും അന്വേഷണത്തിന് വഴിതുറക്കുമ്പോൾ, ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് പ്രതിപക്ഷ നിരയിലെ കരുത്തുറ്റ നേതാക്കളെ നിയമച്ചരടിൽ കുരുക്കി സമ്മർദ്ദത്തിലാക്കാനുള്ള ആസൂത്രിത നീക്കമാണ്. നന്ദിഗ്രാമിലും, പശ്ചിമ ബംഗാളിലും, മമതയുടെ മണ്ണിലും നമ്മൾ ഇതു തന്നെയാണ് കാണുന്നത്. മമത കോൺഗ്രസ് നേതാവിനെ പിന്താങ്ങിയപ്പോൾ അയാളെ ഏതോ വർഷം പഴക്കമുള്ള കേസ് കുത്തിപ്പൊക്കി അറസ്റ്റ് ചെയുകയും ഒക്ടോബർ 3 വരെ തടവറയിൽ കഴിയാനുമാണ് പറഞ്ഞിരിക്കുന്നത്. അതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് വരുന്നതെന്ന മറ്റൊരു കാര്യവും. എന്താണെങ്കിലും വോട്ടർ പട്ടിക പരിഷ്‌കരണവും മറ്റു രാഷ്ട്രീയ സംഭവവികാസങ്ങളും രാജ്യത്ത് പുകയുമ്പോൾ, വർഷങ്ങൾക്ക് മുൻപുള്ള മാധ്യമവാർത്തകൾ മാത്രം അടിസ്ഥാനമാക്കി ഫയൽ ചെയ്ത ഒരു ഹർജിയെ മുൻനിർത്തി ഇത്രയും വലിയൊരു കോലാഹലം സൃഷ്ടിക്കുന്നത് ജനാധിപത്യപരമായ രാഷ്ട്രീയ പോരാട്ടത്തിന് പകരം പകപോക്കലിന്റെ വഴി തിരഞ്ഞെടുക്കുന്നതിന്റെ തെളിവാണ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് രാജിവെച്ച് പുറത്തുപോകേണ്ടി വന്ന രാഷ്ട്രീയ കോലാഹലങ്ങളും സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങളും ജനമധ്യത്തിൽ ചർച്ചയാകുമ്പോൾ, അതിൽ നിന്നും ശ്രദ്ധതിരിക്കാൻ സോണിയാ ഗാന്ധിയെപ്പോലൊരു മുതിർന്ന നേതാവിനെ വേട്ടയാടുന്നത് കൊണ്ട് രാഷ്ട്രീയ ലാഭം കൊയ്യാമെന്നാണ് കേന്ദ്രം കരുതുന്നത്. എന്നാൽ ചരിത്രം പരിശോധിച്ചാൽ, ഇത്തരം വേട്ടയാടലുകൾക്ക് ഇരയായപ്പോഴൊക്കെയും കോൺഗ്രസും അതിന്റെ നേതൃത്വവും കൂടുതൽ കരുത്തോടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ചെയ്തിട്ടുള്ളത്. സോണിയാ ഗാന്ധിയുടെ കണിശമായ രാഷ്ട്രീയ നയങ്ങളും ജനക്ഷേമ നിലപാടുകളും തന്നെയാണ് എന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭരണപക്ഷത്തിന് തലവേദനയായിട്ടുള്ളത്. നിയമപരമായി യാതൊരു അടിത്തറയുമില്ലാത്തതും രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിപ്പടുത്തതുമായ ഇത്തരം ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിട്ട് സോണിയാ ഗാന്ധിയും പ്രതിപക്ഷവും വീണ്ടും ജനങ്ങൾക്ക് മുന്നിൽ വിജയം വരിക്കും എന്നതിൽ സംശയമില്ല. ജനാധിപത്യത്തെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്ന ഇത്തരത്തിലുള്ള നീക്കങ്ങൾക്ക് വരും ദിനങ്ങളിൽ ജനങ്ങൾ തന്നെ കൃത്യമായ മറുപടി നൽകുമെന്ന മുന്നറിയിപ്പാണ് ഈ നീക്കങ്ങളിലൂടെ മുഴങ്ങി കേൾക്കുന്നത്....
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)