തിങ്കളാഴ്ച്ച വീണ്ടും ഹാജരാകണം, സോണിയ ഗാന്ധിക്ക് ഇഡി നോട്ടീസ്

Jul 21, 2022 - 12:53
0
തിങ്കളാഴ്ച്ച വീണ്ടും ഹാജരാകണം, സോണിയ ഗാന്ധിക്ക് ഇഡി നോട്ടീസ്

   ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം   കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് നാഷണൽ  ഹോറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരാകാൻ വീണ്ടും നോട്ടീസ്.  തിങ്കളാഴ്ച്ച ഹാജരാകണമെന്നാണ് ഇഡി നിര്‍ദ്ദേശം.

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇന്ന് ഇഡി ഓഫീസിലേക്ക് എത്തിയത്. അനാരോഗ്യം പരിഗണിച്ച് ഇന്ന് രണ്ട് മണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്യല്‍ നീണ്ടുള്ളൂ. പന്ത്രണ്ടേകാലിന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രണ്ടേകാല്‍ വരെയാണ് നീണ്ടുനിന്നത്. കൊവിഡിനെ തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഏറെ നേരം ഇരിക്കാനാവില്ലെന്ന് സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു. 

 രാഹുല്‍ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങള്‍ സോണിയയോട്  ചോദിച്ചതായാണ് വിവരം. യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചും സോണിയയോട് ഇഡി ആരാഞ്ഞു. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ഗാന്ധിയെ  വീണ്ടും ചോദ്യം ചെയ്തേക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User