ഇഡി കണ്ണുരുട്ടി; എന്നാല്‍ ഹാജരാകാമെന്ന് തോമസ് ഐസക് 

Aug 04, 2022 - 03:29
0
ഇഡി കണ്ണുരുട്ടി; എന്നാല്‍ ഹാജരാകാമെന്ന് തോമസ് ഐസക് 

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയക്‌ട്രേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ മലക്കം മറഞ്ഞ് മുന്‍ മന്ത്രി തോമസ് ഐസക്. ആദ്യം രാഷ്ട്രിയമായി പകപോക്കുകയാണെന്ന് പറഞ്ഞ തോമസ് ഐസക് ഇപ്പോള്‍ ഇഡി ലക്ഷ്യം എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞ് നിലപാട് മയപ്പെടുത്തി. 11ന് ഹാജരാകണമെന്നാണ് ഇഡി നോട്ടിസിലൂടെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് തോമസ് ഐസക് അറിയിച്ചു. ഹാജരാകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അഭിഭാഷകരോട് ചോദിച്ചതിന് ശേഷം ഹാജരാകുന്നതില്‍ തീരുമാനമെടുക്കും. ആര്‍ബിഐ ചട്ടങ്ങള്‍ കിഫ്ബി ലംഘിച്ചിട്ടില്ല.വിരട്ടിയാല്‍ പേടിക്കും എന്നാണ് കരുതിയിരുന്നത്.കോടതിയെ സമീപിക്കുന്നതില്‍ നിയമസാധ്യതകള്‍ ആരായുമെന്നും തോമസ് ഐസക് വ്യക്തമാക്കി.  ഈ മാസം 11 ന് ഹാജരാകണമെന്നാണ് നേട്ടീസില്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് തോമസ് ഐസകിന് ഇഡി നോട്ടീസ് നല്‍കുന്നത്. കിഫ്ബി  സിഇഒ ആയിരുന്ന കെ എം എബ്രഹാമിനെ നേരെത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയര്‍മാനായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User