സ്ഥിരം തോല്‍ക്കുന്ന സീറ്റുകള്‍ പിടിച്ചെടുക്കുമെന്ന യൂത്ത് കോണ്‍ഗ്രസ്

Aug 04, 2022 - 02:10
0
സ്ഥിരം തോല്‍ക്കുന്ന സീറ്റുകള്‍ പിടിച്ചെടുക്കുമെന്ന യൂത്ത് കോണ്‍ഗ്രസ്

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ സ്ഥിരം തോല്‍ക്കുന്ന സീറ്റുകളില്‍ വിജയമുറപ്പിക്കാന്‍ പദ്ധതിയുമായി യൂത്ത് കോണ്‍ഗ്രസ്. മത്സരിക്കാന്‍ പോലും ആരും തയ്യാറാവാത്ത സീറ്റുകളെ എഴുതി തള്ളുന്ന ശൈലിക്ക് മാറ്റം വരുത്തുകയാണ് യൂത്ത് കോണ്‍ഗ്രസിന്റെ ലക്ഷ്യം. തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ചിന്തന്‍ ശിവിരത്തിന്റേതാണ് തീരുമാനം.സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥനാണ് രൂപരേഖ അവതരിപ്പിച്ചത്. സംസ്ഥാനത്തെ 832 മണ്ഡലം പ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് സംവിധാനത്തിലും നഗരസഭകളിലുമായി 21,908 സീറ്റുകളാണുള്ളത്. ഇതില്‍ മൂന്നിലൊന്ന് എണ്ണത്തില്‍ ജയിക്കുക എന്ന അജണ്ടയാണ് യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. നവംബറില്‍ യൂണിറ്റ് തലം, ഡിസംബറില്‍ മണ്ഡലം തലം, ജനുവരിയില്‍ നിയമസഭാ മണ്ഡലം തലം, ഫെബ്രുവരി-മാര്‍ച്ച് ജില്ലാ തലം എന്നിങ്ങനെ സമ്മേളനങ്ങള്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിലില്‍ തൃശൂരിലാണ് സംസ്ഥാന സമ്മേളനം നടത്തുക.യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കൃഷ്ണ അല്ലാവരു ചിന്തന്‍ ശിവിരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ അധ്യക്ഷനായി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User