മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ; സര്‍ക്കാര്‍ പണം പൊടിപൊടിക്കുന്നു

Aug 04, 2022 - 04:12
0
മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ; സര്‍ക്കാര്‍ പണം പൊടിപൊടിക്കുന്നു



സാമ്പത്തിക പ്രതിസന്ധയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തിന് ഇരട്ടി ഭാരമായി സര്‍ക്കാര്‍ ദൂര്‍ത്ത്. മന്ത്രിമാര്‍ക്ക് സഞ്ചരിക്കാന്‍ എട്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു...കോടികളാണ് ഈ വകയില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അപ്രതീക്ഷമാകുന്നത്. ആകെ രണ്ടരക്കോടി രൂപ ചെലവ് വരും ഇതിന്. ആകെ 10 ഇന്നോവ ക്രിസ്റ്റയാണ് വാങ്ങുന്നത്. ഇതില്‍ എട്ടെണ്ണം മന്ത്രിമാര്‍ക്കും രണ്ടെണ്ണം വിഐപികള്‍ക്കും ആണ് നീക്കിവെയ്ക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പുതുതായി വാഹനങ്ങള്‍ വാങ്ങുന്നത് സര്‍ക്കാര്‍ വിലക്കിയിരുന്നു. നിലവിലുള്ള കാറുകള്‍ പഴകിയത് ആണെന്നും പലപ്പോഴും തകരാര്‍ സംഭവിക്കാറുണ്ടെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ടൂറിസം വകുപ്പിനെ അറിയിച്ചു. പഴയ വാഹനങ്ങള്‍ മാറ്റി പുതിയ കാറുകള്‍ വാങ്ങാന്‍ ടൂറിസം വകുപ്പിന് മുന്നില്‍ നിര്‍ദേശം വെച്ചു. ധന വകുപ്പിന്റെ അനുമതിയോടെ ടൂറിസം വകുപ്പാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ വാങ്ങുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User