ഓപ്പറേഷൻ തൂഫാൻ: 41.56 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ

മുത്തങ്ങ ചെക്ക് പോസ്റ്റിൽ ബത്തേരി പൊലീസിന്റെയും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും സംയുക്ത പരിശോധന; വാണിജ്യ അളവിലുള്ള മയക്കുമരുന്ന് പിടികൂടി

Aug 12, 2026 - 06:56
0
ഓപ്പറേഷൻ തൂഫാൻ: 41.56 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ

മുത്തങ്ങ ചെക്ക് പോസ്റ്റിൽ ബത്തേരി പൊലീസിന്റെയും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും സംയുക്ത പരിശോധന; വാണിജ്യ അളവിലുള്ള മയക്കുമരുന്ന് പിടികൂടി

ബത്തേരി: വാണിജ്യ അളവിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവും യുവതിയും പിടിയിൽ. മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് 41.56 ഗ്രാം എം.ഡി.എം.എ പിടികൂടിയത്.

മലപ്പുറം തെറ്റമ്മൽ പാടത്തൊടി വീട്ടിൽ മുഹമ്മദ് റസീൽ (31), കൊടുങ്ങല്ലൂർ ഏറിയാട് തോറ്റപ്പിൽ വീട്ടിൽ സെറ്റ്‌ലാന (21) എന്നിവരാണ് പിടിയിലായത്. ബത്തേരി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

കർണാടക ഭാഗത്തുനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന KL 10 BB 2213 നമ്പർ കാർ മുത്തങ്ങ ചെക്ക് പോസ്റ്റിൽ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ മുഹമ്മദ് റസീലിന്റെ പാന്റിന്റെ പോക്കറ്റിൽനിന്നാണ് 41.56 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്ക് ബത്തേരി സബ് ഇൻസ്പെക്ടർ കെ. ശ്രീതു നേതൃത്വം നൽകി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User