വീണയ്ക്ക് ഉടൻ നോട്ടീസ് അയക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഇന്നലത്തെ അക്രമ സംഭവങ്ങൾ നടന്ന പശ്ചാത്തലത്തിലാണ്   വീണയ്ക്ക് ഉടൻ സമൻസ് അയക്കാൻ ഇഡി ധാരണയിലായത്

May 28, 2026 - 11:38
0
വീണയ്ക്ക് ഉടൻ നോട്ടീസ് അയക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീടുകളിൽ നടന്ന റെയ്ഡിന് പിന്നാലെ അടുത്ത നടപടിക്ക് ഒരുങ്ങുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ പിണറായി വിജയൻറെ മകൾ വീണ വിജയന് ഉടൻ നോട്ടീസ് നൽകുമെന്ന് ഇഡി  അറിയിച്ചു. കൂടാതെ, ഇന്നലെ നടന്ന പരിശോധനയുടെ ഇടയിൽ വീണ വിജയൻറെ ഫോൺ പിടിച്ചെടുത്തതായും ഇഡി വൃത്തങ്ങൾ സ്ഥിരീകരിച്ചു. സ്വത്തുവിവരങ്ങൾ അടക്കമുള്ളവയിലും പരിശോധനയുണ്ടാവും. ഇതിനിടയിൽ, ഇന്നലെ പരിശോധനയ്ക്കായി എത്തിയ ഇഡി ഉദ്യോഗസ്ഥരെയും അവരുടെ വാഹനത്തെയും ആക്രമിച്ചത് വീണയ്‌ക്കെതിരെ പ്രയോഗിക്കാനാണ് ഇഡിയുടെ നീക്കം.

ഇന്നലെ നടത്തിയ റെയ്‌ഡിൽ  കണ്ടെത്തിയ രേഖകൾ പരിശോധിച്ചതിന്  ശേഷം, ആദ്യം  സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ആണ് ഇഡി ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നത്. ഇതിനുശേഷം വീണയെ വിളിച്ചു വരുത്തിയാൽ മതിയെന്നും തീരുമാനമുണ്ടായിരുന്നു. എന്നാൽ, ഇന്നലത്തെ അക്രമ സംഭവങ്ങൾ നടന്ന പശ്ചാത്തലത്തിലാണ്   വീണയ്ക്ക് ഉടൻ സമൻസ് അയക്കാൻ ഇഡി ധാരണയിലായത്. ഹാജരായില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നും  ഇഡി അറിയിച്ചു.   

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User