മകളുടെ വിവാഹം വൃദ്ധസദനത്തില്‍വച്ച് നടത്തുവാന്‍ മുന്‍ സ്പീക്കാര്‍

May 21, 2022 - 04:43
0
മകളുടെ വിവാഹം വൃദ്ധസദനത്തില്‍വച്ച് നടത്തുവാന്‍ മുന്‍ സ്പീക്കാര്‍

മുന്‍ സ്പീക്കറും നോര്‍ക്ക റൂട്സ് ഉപാധ്യക്ഷനുമായ പി.ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജനയുടെ വിവാഹം ഈ മാസം 22ന് നടക്കും. ആര്‍ഭാടങ്ങളില്ലാതെ ലളിതമായി, തവനൂരിലെ വൃദ്ധ സദനത്തില്‍ വച്ചാണ് വിവാഹം നടക്കുക. 22ന് രാവിലെ 9നാണ് ചടങ്ങുകള്‍. പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരം പി.ടി.നഗറില്‍ വൈറ്റ് പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന്‍ സംഗീതാണ് നിരഞ്ജനയുടെ വരന്‍. നിരഞ്ജനയുടെ താത്പര്യ പ്രകാരമാണ് വിവാഹം വൃദ്ധസദനത്തില്‍വച്ച് നടത്തുന്നത്. ഇവിടെ ഇടയ്ക്കിടെ ശ്രീരാമകൃഷ്ണനും കുടുംബവും സന്ദര്‍ശനം നടത്താറുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User