''ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തു'' റഷ്യക്കെതിരെ തുണിയുരിഞ്ഞ് യുവതിയുടെ പ്രതിഷേധം
അധിനിവേശ ശ്രമങ്ങള്‍ക്കിടെ റഷ്യന്‍ സൈന്യം ഉക്രൈയ്ന്‍ ജനതയെ ബലാത്സംഗം ചെയ്യുന്നതിനെതിരെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വിവസ്ത്രയായി പ്രതിഷേധിച്ച് ഉക്രെയ്ന്‍ മനുഷ്യാവകാശ പ്രവര്‍ത്തക. ഉക്രേനിയന്‍ പതാകയുടെ നിറത്തില്‍ ''ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തുക' എന്ന് ദേഹത്ത് പെയിന്റ് ചെയ്താണ് പ്രവര്‍ത്തക ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയത്. തുടര്‍ന്ന് ഫെസ്റ്റിവല്‍ സംഘാടകര്‍ യുവതിയെ കാര്‍പെറ്റില്‍ നിന്നും പിടിച്ചുമാറ്റി. മേല്‍വസ്ത്രം ധരിക്കാതെ അടിവസ്ത്രം മാത്രം ധരിച്ചെത്തിയ യുവതി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുമ്പില്‍ ഫോട്ടോയ്ക്കായി പോസ് ചെയ്യുകയും ചെയ്തു. പ്രതിഷേധത്തെത്തുടര്‍ന്ന് കാന്‍ ഫിലിം ഫെസ്റ്റിവല്‍ ചടങ്ങുകള്‍ അല്‍പ്പസമയത്തേക്ക് തടസപ്പെട്ടു. മുമ്പ് റഷ്യന്‍ സൈന്യം കൈവശപ്പെടുത്തിയിരുന്ന പ്രദേശങ്ങളില്‍, ചെറിയ കുട്ടികളെ ലൈംഗികമായി ആക്രമിച്ചതുള്‍പ്പെടെ നൂറുകണക്കിന് ബലാത്സംഗ കേസുകളുടെ റിപ്പോര്‍ട്ടുകള്‍ അന്വേഷകര്‍ക്ക് കഴിഞ്ഞ മാസം ലഭിച്ചിട്ടുണ്ടെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി വെളിപ്പെടുത്തിയിരുന്നു.ചൊവ്വാഴ്ച നടന്ന കാന്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ നടന്‍ കൂടിയായ സെലെന്‍സ്‌കി തന്റെ രാജ്യത്തിന് സഹായമഭ്യര്‍ത്ഥിച്ച് ഒരു വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.