ഗുലാമിന്റെ രാജിക്കത്ത് പുറത്ത്; രാഹുല്‍ കോണ്‍ഗ്രസിനെ തകര്‍ത്തെന്ന് ആക്ഷേപം

ഗുലാമിന്റെ രാജിക്കത്ത് പുറത്ത്; രാഹുല്‍ കോണ്‍ഗ്രസിനെ തകര്‍ത്തെന്ന് ആക്ഷേപം

സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഗുലാം നബി ആസാദ്. രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലായ്മയും പാര്‍ട്ടിയിലെ കണ്‍സള്‍ട്ടേറ്റീവ് സംവിധാനത്തെ തകര്‍ത്തുവെന്നും കത്തില്‍ ആരോപിച്ചു. അല്‍പ സമയം മുന്‍പാമഅ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെച്ചതായി അദ്ദേഹം സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞു.