ഗുവാഹാട്ടി ഐഐടി മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

Sep 17, 2022 - 12:20
0
ഗുവാഹാട്ടി ഐഐടി മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ഗുവാഹാട്ടി ഐഐടിയിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യനാരായൺ പ്രേം കിഷോർ എന്ന വിദ്യാർഥിയെയാണ് ഇന്ന് ശനിയാഴ്ച രാവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഡിസൈൻ ഡിപ്പാർട്ടുമെന്റിലെ ബിരുദവിദ്യാർഥിയാണ് സൂര്യനാരായൺ പ്രേം കിഷോർ. മരണവിവരം സംബന്ധിച്ച് ഐ.ഐ.ടി ഗുവഹാത്തി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിലുള്ള കുടുംബാഗങ്ങളെ വിവരമറിയിച്ചത് പ്രകാരം കുടുംബം ഗുവാഹാട്ടിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User