ഹര്‍ ഘര്‍ തിരംഗ; കേരളത്തില്‍ ബിജെപി സിപിഎം പോര് 

Aug 13, 2022 - 04:09
0
ഹര്‍ ഘര്‍ തിരംഗ; കേരളത്തില്‍ ബിജെപി സിപിഎം പോര് 

തിരുവനന്തപുരം: ഹര്‍ ഘര്‍ തിരംഗ ക്യാംപെയ്ന്‍ കേരളത്തില്‍ സിപിഎം അട്ടിമറിച്ചതായി ബിജെപി ആരോപിച്ചു. രാഷ്ട്രീയ കാഴ്ചപ്പാടോടെ സിപിഎം പരിപാടിയെ തമസ്‌കരിച്ചു. സംസ്ഥാനത്ത് എല്ലാ വീട്ടിലും പതാക ഉയര്‍ത്തുന്ന പരിപാടി നടപ്പിലാക്കാന്‍ കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ വേണ്ടത്ര പതാക വിതരണം ചെയ്തില്ല. 90 ശതമാനം സ്‌കൂളുകളിലും പതാക എത്തിച്ചില്ല. കുട്ടികളില്‍ നിന്ന് പണം വാങ്ങിയിട്ടും പതാക നല്‍കിയില്ല. ഇത് ആസൂത്രിതമാണ്. കേരളത്തില്‍ ദേശീയ പതാക പാറരുത് എന്ന് സിപിഎം നിശ്ചയിച്ചതാണ് ഇതിന് കാരണമെന്നും പി.കെ.കൃഷ്ണദാസ് ആരോപിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User