ബാനര്‍ പോരില്‍ കെഎസ്‌യു മുന്നില്‍; ഇന്ത്യയെന്നാല്‍ ഇന്ദിര

Aug 13, 2022 - 05:16
0
ബാനര്‍ പോരില്‍ കെഎസ്‌യു മുന്നില്‍; ഇന്ത്യയെന്നാല്‍ ഇന്ദിര

എസ്എഫ്‌ഐ നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട എറണാകുളം എംപി ഹൈബി ഈഡനെതിരെയുള്ള പ്രതിഷേധത്തോടെ ആരംഭിച്ചതാണ് ബാനര്‍ പോര്. എസ്എഫ്‌ഐ ഉയര്‍ത്തിയ ബാനറിനെതിരെ കെഎസ്‌യു മറ്റൊരു ബാനര്‍ ഉയര്‍ത്തി, എസ്എഫ്‌ഐ അതിന് മറുപടി കൊടുത്തു. 'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്' എന്നെഴുതിയ ബാനര്‍ ആയിരുന്നു ആദ്യം മഹാരാജാസില്‍ ഉയര്‍ന്നത്. തുടര്‍ന്ന് ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനു'മെന്നാണ് കെ എസ യു അതിന് മറുപടിയായി നല്‍കിയത്. എന്നാല്‍, പിന്നാലെ എസ്എഫ്‌ഐ അതിന് മറുപടി നല്‍കി. 'അതെ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടിലൂടെ' എന്നാണ് ഇന്നലെ വന്ന ബാനറില്‍ എഴുതിയിരുന്നത്. എന്നാല്‍ വീണ്ടും ഈ ബാനറിനും മറുപടി ബാനര്‍ വന്നിരിക്കുകയാണ്. 'വര്‍ഗീയതയും കമ്യൂണിസവും ഒരുമിച്ച് ശ്രമിച്ചിട്ടും ഇന്ത്യ പറഞ്ഞത്, ഇന്ത്യ ഈസ് ഇന്ദിര ഇന്ദിര ഈസ് ഇന്ത്യ'  എന്നാണ് പുതിയ ബാനറിലെ വാചകം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User