ഇൻഡിഗോ കണ്ണൂരിലെ ആകാശം കാണില്ല; ട്രോളുകളുമായി സോഷ്യൽ മീഡിയ

മേലാൽ ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന് ജയരാജൻ

Jul 18, 2022 - 10:23
0
ഇൻഡിഗോ കണ്ണൂരിലെ ആകാശം കാണില്ല;  ട്രോളുകളുമായി സോഷ്യൽ മീഡിയ

  എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജന് ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ  ഇൻഡിഗോ എയർലൈൻസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ ഓരോ പോസ്റ്റിനും താഴെയും മലയാളികളുടെ കമന്റുകൾ നിറയുന്നു.  പേജിൽ മലയാളത്തിലുള്ള കമന്റുകൾളാണ് നിറഞ്ഞത്.  ഇ‍ൻഡിഗോയ്ക്കും ഇ.പി.ജയരാജനുമെതിരായുള്ള ട്രോളുകളും കമന്റായി കാണാം.
യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ‌ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ലെന്ന ഇ.പി.ജയരാജന്റെ പ്രഖ്യാപനം ട്രോൾ പേജുകളിലും വൈറലാണ്. കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നത് ഇൻഡിഗോ മാത്രമാണെന്ന് ഇതു പറയുമ്പോൾ അദ്ദേഹത്തിന് അറിയാമായിരുന്നോ എന്നാണ് ചിലർ കമന്റിൽ ചോദിക്കുന്നത്.
ഇതിെനാപ്പം, കണ്ണൂരിലേക്ക് ഇനി മുതൽ നടന്നുപോകുന്ന ഇപി, ആകാശത്ത് കൂടി പറക്കുന്ന ഇൻഡിഗോ വിമാനത്തിന് കല്ലെറിയാൻ നോക്കുന്ന അണികൾ, ഇൻഡിഗോ പെയിന്റ് കടയ്ക്ക് മുന്നിലെ പ്രതിഷേധം, വിമാനത്തിന്റെ വില ചോദിക്കുന്ന യുവ നേതാവ്, അങ്ങനെ തലങ്ങുംവിലങ്ങും ഇപി ട്രോളുകളിൽ നിറയുകയാണ്. നടന്നുപോയാലും ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി കയറില്ലെന്നാണ് ഇ.പി.ജയരാജന്റെ പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തിലാണ് ഇ.പി.ജയരാജനു മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇൻഡിഗോ ഏർപ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കാണ് ഇന്‍ഡിഗോ ഏര്‍പ്പെടുത്തി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User