കെവി തോമസ് വന്നു; ഉള്ളതും പോയി

കെ വി തോമസിന് പദവി നൽകിയാൽ ദോഷം ചെയ്യും

Jun 25, 2022 - 01:11
0
കെവി തോമസ് വന്നു; ഉള്ളതും പോയി

ഇത്ര വലിയ തോല്‍വി പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നില്ലെന്നും തോല്‍വിയെ പറ്റി അന്വേഷിക്കണമെന്നുമുള്ള ഇന്നലത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ
തൃക്കാക്കരയിലെ കനത്ത തോല്‍വിയെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കണമോ എന്ന കാര്യത്തില്‍ സിപിഎം സംസ്ഥാന സമിതി ഇന്നു തീരുമാനമെടുക്കും.
കെവി തോമസ് തെരഞ്ഞെടുപ്പില്‍ ഒരു ഘടകമായതേയില്ല എന്നാണ് സിപിഎം വിലയിരുത്തല്‍. കെവി തോമസ് വന്നതിന്റെ പേരില്‍ ഉള്ളവോട്ടു പോയതല്ലാതെ വേറെ ഗുണമൊന്നുമുണ്ടായില്ലെന്നും ചില നേതാക്കള്‍ പറഞ്ഞു. കെവി തോമസിനെ പോലെ അധികാരം തേടി നടക്കുന്നവരെ കൂടെ കൂട്ടിയത് തിരിച്ചടിയായെന്നും അവര്‍ പറഞ്ഞു.

കെവി തോമസിന് ഏതെങ്കിലും പദവി നല്‍കിയാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User