രാഹുല്‍ വയനാട്ടിലേയ്ക്ക് 

Jun 25, 2022 - 01:52
0
രാഹുല്‍ വയനാട്ടിലേയ്ക്ക് 



മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളില്‍ലാണ് രാഹുല്‍ ഗാന്ധി വയനാട്ടിലുണ്ടാവുക. കേന്ദ്ര സര്‍ക്കാരും സിപിഐഎമ്മും വേട്ടയാടുന്ന രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. കല്‍പ്പറ്റയില്‍ ഇന്ന് യുഡിഎഫ് പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുക്കും. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസിനെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User