കെ എന്‍ ദിനകരന്‍ സിപിഐ എറണാകുളം ജില്ല സെക്രട്ടറി ; കാനം പക്ഷം പിടിച്ചെടുത്തു.

Aug 29, 2022 - 13:18
0
കെ എന്‍ ദിനകരന്‍ സിപിഐ എറണാകുളം ജില്ല സെക്രട്ടറി ;  കാനം പക്ഷം പിടിച്ചെടുത്തു.

  സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി കാനം പക്ഷത്തെ കെ എൻ ദിനകരനെ തിരെഞ്ഞെടുത്തു. ജില്ലാ കൗൺസിൽ കാനം പക്ഷം പിടിച്ചെടുത്തു. ജില്ലാ സമ്മേളനം  പൂർത്തിയാക്കാൻ നിശ്ചയിച്ച സമയം ഇന്നലെ അവസാനിച്ചെങ്കിലും ഇന്ന് വൈകിട്ട് വരെ മത്സരവും അനിശ്ചിതത്വവും നീണ്ടുനിന്നു.  ജില്ലാ സെക്രട്ടറി സ്ഥാനം വോട്ടെടുപ്പിലൂടെ ആണ് നിശ്ചയിച്ചത്. ഔദ്യോഗിക സ്ഥാനാർത്ഥി  കെ എൻ സുഗതനെ 5 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ദിനകരൻ തോല്‍പ്പിച്ചത്. 28 വോട്ട്  ദിനകരൻ നേടിയപ്പോൾ സുഗതന് 23 വോട്ട് മാത്രമാണ് ലഭിച്ചത്. ജില്ലാ കൗൺസിലിനും കാനം പക്ഷത്തിനാണ് ഭൂരിപക്ഷം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User