കിറ്റ് നല്‍കിയില്ലെന്ന് ആരോപിച്ച് റേഷൻ വ്യാപാരിക്ക് മർദ്ദനം

Aug 29, 2022 - 13:24
0
കിറ്റ് നല്‍കിയില്ലെന്ന് ആരോപിച്ച് റേഷൻ വ്യാപാരിക്ക് മർദ്ദനം


കിറ്റ് നൽകിയില്ലെന്നാരോപിച്ച് റേഷൻ വ്യാപാരിക്ക് മർദ്ദനം.എറണാകുളം ആലുവ കീഴ്മാടാണ് സംഭവം. റേഷൻ കടയിലെ വിതരണക്കാരൻ അബുവിനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിറ്റ് പൂർണമായി എത്തിയില്ലെന്നും എത്തിയത് തീർന്നുവെന്നും അറിയിച്ചപ്പോൾ ഷമീർ എന്നയാൾ  മർദ്ദിച്ചെന്നാണ് പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഉച്ചവരെ കീഴ്മാട്ടിലെ റേഷൻ കടകൾ അടച്ചിടുമെന്ന് റേഷൻ വ്യാപാരികള്‍ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User