പിതൃസ്മരണയില്‍ കര്‍ക്കിടക വാവ് 

Jul 28, 2022 - 01:16
0
പിതൃസ്മരണയില്‍ കര്‍ക്കിടക വാവ് 

ഇന്ന് കര്‍ക്കിടവാവ്. പിതൃക്കളുടെ സ്മരണയില്‍ വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുകയാണ്. വര്‍ക്കല , ആലുവ, തിരുനെല്ലി തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ പുലര്‍ച്ചയോടെ ബലി തര്‍പ്പണം ആരംഭിച്ചു. ബലിതര്‍പ്പണത്തിനായി വിവിധ കേന്ദ്രങ്ങളില്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറത്ത് ഇന്നലെ രാത്രി മുതല്‍ തന്നെ വാവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ഇന്ന് വെളുപ്പിന് മുതല്‍ ആലുവയിലെ 80 ബലിത്തറകളില്‍ വിശ്വാസികളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User