കോഴിക്കോട് ട്രെയിനിലെ അതിഥിയെ കണ്ട് യാത്രക്കാര്‍ ഇറങ്ങി ഓടി!

Jul 28, 2022 - 01:27
0
കോഴിക്കോട് ട്രെയിനിലെ അതിഥിയെ കണ്ട് യാത്രക്കാര്‍ ഇറങ്ങി ഓടി!

കോഴിക്കോട്: ട്രെയിനിലെത്തിയ അതിഥി ആളുകളുടെ ഉറക്കം കളഞ്ഞു. തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസിലെത്തിയ അതിഥി ഒരു പാമ്പാണ്. ഇന്നലെ രാത്രിയാണ് ട്രെയിനിലെ കംപാര്‍ട്ട്മെന്റില്‍ യാത്രക്കാര്‍ പാമ്പിനെ കണ്ടത്. എസ് 5 സ്ലീപ്പര്‍ കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്ത കണ്ണുര്‍ സ്വദേശിനിയും മകളുമാണ് ട്രെയിന്‍ തിരൂരിലെത്തിയപ്പോള്‍ പാമ്പിനെ ആദ്യം കണ്ടത്. ഇതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ ബഹളം വെച്ചു. യാത്രക്കാരില്‍ ഒരാള്‍ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചു. ഇതോടെ കൊല്ലരുതെന്ന് പറഞ്ഞ് മറ്റു ചിലര്‍ ബഹളം വെക്കുകയായിരുന്നു. യാത്രക്കാരന്‍ പാമ്പിന്റെ ദേഹത്തു നിന്നു വടി മാറ്റിയതോടെ പാമ്പ് കംപാര്‍ട്ട്മെന്റിലൂടെ ഇഴഞ്ഞു പോയി. രാത്രി 10.15 ഓടെ ട്രെയിന്‍ കോഴിക്കോട് എത്തി, തുടര്‍ന്ന് അധികൃതരെത്തി പരിശോധന നടത്തുകയായിരുന്നു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User