പുരാവസ്തു തട്ടിപ്പുകാരൻ മോൺസനുമായി ബന്ധം: ഐജി ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടി

Aug 09, 2022 - 13:24
0
പുരാവസ്തു തട്ടിപ്പുകാരൻ മോൺസനുമായി ബന്ധം: ഐജി ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടി


ഐജി ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ 90 ദിവസം കൂടിനീട്ടി. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐജി ജി ലക്ഷ്മണയെ സസ്പെന്റ് ചെയ്തത്. പൊലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ റിവ്യൂ സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. ജി ലക്ഷ്ണയ്‌ക്കെതിരായ വകുപ്പുതല അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ നീട്ടാന്‍ റിവ്യൂസമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി ഉത്തരവിടുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User