സിപിഐ നേതാവിനെ തെറിവിളിച്ച് എം എം മണി 

Jul 16, 2022 - 03:44
0
സിപിഐ നേതാവിനെ തെറിവിളിച്ച് എം എം മണി 

തൊടുപുഴ: സിപിഐ നേതാവ് ആനി രാജയെ അധിക്ഷേപിച്ച് എം എം മണി. അപഹാസ്യമായ രീതിയിലയാണ് ആനിരാജയ്‌ക്കെതിരെ മണി പറഞ്ഞത്. അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍ എന്നും മറ്റ് വിമര്‍ശനങ്ങളും എം എം മണി പറഞ്ഞു. അസഭ്യമായ ഭാഷയിലാണ് പ്രസംഗം നടത്തിയത്.  സി.പി.ഐയുടെ വിമര്‍ശനം കാര്യമാക്കുന്നില്ലെന്നും സമയംകിട്ടിയാല്‍ കെ.കെ. രമയ്‌ക്കെതിരേ കൂടുതല്‍ പറഞ്ഞേനേയെന്നും മണി കൂട്ടിച്ചേര്‍ത്തു. കെ.കെ. രമയ്‌ക്കെതിരേ മണി നടത്തിയ വിധവാ പരാമര്‍ശത്തില്‍ ആനി രാജ ഉള്‍പ്പെടെയുള്ള സി.പി.ഐ. നേതാക്കള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മണി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User