ടിപി കേസ്; ബിജെപി പറഞ്ഞു സിബിഐ പിന്മാറി

Jul 16, 2022 - 03:25
0
ടിപി കേസ്; ബിജെപി പറഞ്ഞു സിബിഐ പിന്മാറി

കോഴിക്കോട്: ടിപി വധക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ സിപിഎം-ബിജെപി ധാരണയുണ്ടാക്കിയെന്ന് ആരോപണവുമായി രമേശ് ചെന്നിത്തല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അന്വേഷണം നടന്നത്. അന്ന് മൊബൈല്‍ പ്രൊവൈഡേഴ്‌സ് വിവരങ്ങള്‍ തരാന്‍ കൂട്ടാക്കിയില്ലെന്ന് ചെന്നിത്തല പറഞ്ഞു.  ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍, ടിപി വധക്കേസില്‍, സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതാണ്. സിപിഎമ്മും ബിജെപിയും ചേര്‍ന്ന് കേസ് അട്ടിമറിക്കുകയായിരുന്നുവെന്നം ചെന്നിത്തല ആരോപിച്ചു. ടിപി കേസ് അന്വേഷിക്കാന്‍ സിബിഐ തയ്യാറായില്ല. ഇതിന് പിന്നില്‍ ബിജെപി-സിപിഎം ബന്ധമാണെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു. ടിപി.ചന്ദ്രശേഖരനെ കൊന്നിട്ടും സിപിഎമ്മിന് പക തീരുന്നില്ല. മുഖ്യമന്ത്രിയെങ്കിലും എം.എം.മണിയുടെ വാക്കുകള്‍ തള്ളുമെന്ന് പ്രതീക്ഷിച്ചു. മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ എന്ന രമയുടെ പ്രസ്താവന വസ്തുതയാണെന്നും ചെന്നിത്തല പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User