പിണറായിയുടെ മകളെ കുടുക്കാന്‍ മാത്യു കുഴല്‍നാടന്‍ തെളിവ് പുറത്തുവിടുന്നു

Jun 29, 2022 - 02:13
0
പിണറായിയുടെ മകളെ കുടുക്കാന്‍ മാത്യു കുഴല്‍നാടന്‍ തെളിവ് പുറത്തുവിടുന്നു

നിയമസഭയില്‍ ഇന്നലെ മുഖ്യമന്ത്രി മകള്‍ക്ക് നേരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കൂടുതല്‍ തെളിവുകള്‍ ഇന്ന് പുറത്തുവിടുമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണാ വിജയന്റെ കമ്പനിക്ക് പി ഡബ്ല്യുസി ഡയറക്ടറുമായി ബന്ധമുണ്ട്. വീണയുടെ മകളുടെ കമ്പനി വെബ്സൈറ്റില്‍ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തെളിവുകള്‍ പതിനൊന്ന് മണിക്ക് കെപിസിസി ആസ്ഥാനത്ത് വച്ച് പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ വെബ്‌സൈറ്റില്‍ ജെയ്ക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നു. വിവാദങ്ങള്‍ ഉയര്‍ന്ന് വന്നപ്പോള്‍ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. കുറച്ച് കാലം കഴിഞ്ഞ് വീണ്ടും വെബ്‌സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ബാലകുമാറിനെ കുറിച്ചുള്ള വാക്യങ്ങള്‍ മാറ്റിയിരുന്നു. ജെയ്ക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ പോലെയാണെന്ന് വീണ വിജയന്‍ കുറിച്ചിരുന്നുവെന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം. പി.എസ്.സി. ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുമ്പോള്‍ ഒന്നര ലക്ഷം രൂപ ശമ്പളം നല്‍കിയാണ് സ്വപ്നയെ പി.ഡബ്ല്യു.സി. നിയമിച്ചതെന്നും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User