സംസ്ഥാനത്ത് കാലവർഷം തീവ്രമാകുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്; സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

സംസ്ഥാനത്ത് കാലവർഷം തീവ്രമാകുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്; സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം തീവ്രമായി തുടരുകയാണ്. ഇന്ന് മൂന്ന് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആണ് റെഡ് അലേർട്ട്. അതുകൊണ്ട് തന്നെ കോഴിക്കോട്, കാസർഗോഡ് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, യൂണിവേഴ്സിറ്റി, പിഎസ്‌സി പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. കണ്ണൂര്‍ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കോട്ടയം, എറണാകുളം ഉൾപ്പടെയുള്ള ജില്ലകളിൽ അതിശക്തമായ മഴ തുടരുകയാണ്. വയനാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലാ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വരും. 52 ദിവസം ട്രോളിങ്  നിരോധനം തുടരുന്നതിനാല്‍ നാളെ മുതല്‍ ചെറുവള്ളങ്ങള്‍ കടലിലിറങ്ങും. യന്ത്രവത്കൃത ബോട്ടുകള്‍ക്കാണ് നിരോധനം ബാധകമാകുക . പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും കടലില്‍ പോകാം. ജൂലൈ 31 അര്‍ധരാത്രി വരെയാണ് നിരോധനം.