ദേശീയ സഹകരണ നയം കോർപ്പറേറ്റ് വൽക്കരണത്തിനുള്ള നീക്കം: ഡോ.ശശി തരൂർ

സഹകരണ മേഖലയ്ക്ക് കേന്ദ്രസർക്കാർ ആവശ്യമായ മൂലധന സഹായം നൽകണം

May 19, 2022 - 13:22
0
ദേശീയ സഹകരണ നയം കോർപ്പറേറ്റ്  വൽക്കരണത്തിനുള്ള  നീക്കം: ഡോ.ശശി തരൂർ

സഹകരണ മേഖലയെ കോർപറേറ്റ്‌വൽക്കരിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢശ്രമമാണ് ദേശീയതലത്തിൽ രൂപീകരിക്കുവാനുദ്ദേശിക്കുന്ന   പുതിയ സഹകരണ നയത്തിന്  പിന്നിലുള്ളതെന്ന് ഡോ.ശശി തരൂർ അഭിപ്രായപ്പെട്ടു.  
പുതിയ ദേശീയ സഹകരണ നയം: നീക്കങ്ങൾ, ചിന്തകൾ, വെല്ലുവിളികൾ ‘ എന്ന വിഷയത്തിൽ കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രഥമ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികേന്ദ്രീകരണമെന്ന സഹകരണ തത്വങ്ങൾക്ക് വിരുദ്ധവും ഭരണഘടനയുടെ ഫെഡറൽ സ്വഭാവം ലംഘിച്ചും സംസ്ഥാന വിഷയമായ സഹകരണത്തെ കേന്ദ്ര സർക്കാരിന്റെ കൈപ്പിടിയിലൊതുക്കുവാനുള്ള ശ്രമങ്ങളാണ് സഹകരണത്തിന് പ്രത്യേക മന്ത്രാലയം രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് വകുപ്പ് ചുമതല നൽകിയതിന് പിന്നിൽ. സഹകരണ മേഖലയിലേക്ക് വിദേശ നിക്ഷേപം ക്ഷണിക്കണമെന്ന ആവശ്യം ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ നിന്നുയരുന്നത് ഇതോടൊപ്പം കാണേണ്ടതുണ്ട്. ക്ഷേമസങ്കൽപ്പ   ലക്ഷ്യങ്ങളിൽ പടുത്തുയർത്തിയ സഹകരണ ബാങ്കുകളെ കോർപറേറ്റ് വരുമാന നികുതിയിൽ നിന്നുമൊഴിവാക്കുകയും ആവശ്യമുള്ള മൂലധന സഹായം നൽകി പരിപോഷിപ്പിക്കുന്ന സമീപനങ്ങളാണ് കേന്ദ്ര ഗവണ്മെന്റ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User