എറണാകുളത്ത് പ്രമുഖ കോണ്‍ഗ്രസ് നേതാവ് സിപിഎമ്മില്‍

എറണാകുളത്ത് പ്രമുഖ കോണ്‍ഗ്രസ് നേതാവ് സിപിഎമ്മില്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മറ്റൊരു നേതാവ് കൂടി സിപിഎമ്മിലെത്തി. എറണാകുളം ഡിസിസി സെക്രട്ടറി എംബി മുരളീധരനാണ് കോണ്‍ഗ്രസ് വിട്ട സിപിഎമ്മിലെത്തിയത്. തൃക്കാക്കരയില്‍ യുഡിഎഫ് ഉമാ തോമസിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതില്‍ മുരളീധരന്‍ ആദ്യം പ്രതിഷേധിച്ചിരുന്നു. ഇതിന് ശേഷം ഡിസിസി നേതൃത്വം തന്നോട് മോശമായിട്ടാണ്‌പെരുമാറിയതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഇടത് സ്ഥാനാര്‍ത്ഥി നേരിട്ടെത്തി പിന്തുണ തേടിയതിനാലാണ് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ഇറങ്ങിയതെന്നും അദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സിപിഎം നേതാക്കളും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.