സ്കൂളിൽ മൊബൈൽ ഫോൺ വേണ്ട ; അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കർശന നിയന്ത്രണം

Jul 28, 2022 - 09:52
0
സ്കൂളിൽ മൊബൈൽ ഫോൺ വേണ്ട ; അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കർശന നിയന്ത്രണം

സ്‌കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതു കർശനമായി വിലക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൊബൈൽ ഫോൺ ദുരുപയോഗവും തുടർന്നുള്ള പ്രശ്‌നങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ക്ലാസ് സമയത്ത് അധ്യാപകരുടെ ഫോൺ ഉപയോഗത്തിനും കർശന നിയന്ത്രണം വന്നേക്കും.

സ്‌കൂളിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും മൊബൈൽ ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തി 2012ലും സർക്കാർ ഉത്തരവിറക്കിയിരുന്നു. കോവിഡിനുശേഷം ക്ലാസുകൾ പൂർണമായും ഓഫ്‌ലൈൻ ആയ സാഹചര്യത്തിലാണു നിയന്ത്രണം കർശനമാക്കുന്നത്. ഇത് സംബന്ധിച്ച സർക്കുലർ ഉടൻ ഇറങ്ങുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് ചില രക്ഷിതാക്കൾ ഫോൺ കൊടുത്തുവിടുന്നവരുണ്ട്. എന്നാൽ, മൊബൈൽ വരുന്നതിനു മുൻപും കുട്ടികൾ സുരക്ഷിതമായി സ്‌കൂളുകളിൽ പോയിവന്നിട്ടുണ്ടല്ലോ എന്നും മന്ത്രി ചോദിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User