കരിവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ സ്ത്രീ മരിച്ച സംഭവത്തിൽ ബാങ്കിനെ ന്യായീകരിച്ച് മന്ത്രി ആർ ബിന്ദു

കരിവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ സ്ത്രീ മരിച്ച സംഭവത്തിൽ ബാങ്കിനെ ന്യായീകരിച്ച് മന്ത്രി ആർ ബിന്ദു

കരിവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ സ്ത്രീ മരിച്ച സംഭവത്തിൽ ബാങ്കിനെ ന്യായീകരിച്ച് മന്ത്രി ആർ ബിന്ദു. നിക്ഷേപകന്റെ കുടുംബത്തിന് ആവശ്യമായ പണം സഹകരണ ബാങ്ക് നൽകിയിരുന്നു. ചികിത്സിക്കാൻ മെഡിക്കൽ കോളജിൽ മതിയായ സൗകര്യമുണ്ട് എന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന വൻ വിവാദത്തിനാണ് തിരിക്കൊളുത്തിയിരിക്കുന്നത്.

മൃതദേഹം ബാങ്കിന് മുന്നിൽ എത്തിച്ചത് മോശമായ കാര്യമാണ്. ജനങ്ങളുടെ മുന്നിൽ ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടി ഒരു മൃതദേഹത്തെ പാതയോരത്ത് പ്രദർശനമാക്കി വച്ചത് തികച്ചും അപലപനീയമാണെന്നും ആർ ബിന്ദു പറഞ്ഞു. ബാങ്കിലെ നിക്ഷേപകൻ മാപ്രാണം സ്വദേശി ദേവസിയുടെ ഭാര്യ ഫിലോമിനയാണ് കഴിഞ്ഞ ദിവസം മരിച്ചത്.