തൃക്കാക്കരയില്‍ വ്യാപകമായ രീതിയില്‍ കള്ളവോട്ട് നടന്നതായി സമ്മതിച്ച് പി രാജീവ് 

Jun 01, 2022 - 02:27
0
തൃക്കാക്കരയില്‍ വ്യാപകമായ രീതിയില്‍ കള്ളവോട്ട് നടന്നതായി സമ്മതിച്ച് പി രാജീവ് 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയമുറപ്പെന്ന് മന്ത്രി പി രാജീവ്. എല്ലാ ഘടകങ്ങളും ഇടതുമുന്നണിക്ക് അനുകൂലമാണെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ അവകാശ വാദങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ മാത്രമേ ആയുസുള്ളൂവെന്നും മന്ത്രി പി രാജീവ് പറഞ്ഞു. തൃക്കാക്കരയില്‍ കള്ളവോട്ട് ചെയ്ത് വരുന്നത് യുഡിഎഫ് ആണെന്നാണ് മന്ത്രി ആരോപിക്കുന്നത്. കള്ളവോട്ടിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി സമര്‍പ്പിച്ച ഏക രാഷ്ട്രീയ പാര്‍ട്ടി സിപിഐഎം ആണ്. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെന്ന് പറയുന്നത് ഏഴായിരത്തിലധികം കള്ളവോട്ടുകളുടെ പിന്‍ബലത്തിലാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് തന്നെ ക്രമനമ്പരടക്കം കൃത്യമായി നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി സമര്‍പ്പിച്ചിരുന്നെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User