കളിമണ്‍ കോര്‍ട്ടില്‍ വീണ്ടും വിസ്മയം തീര്‍ത്ത് റാഫേല്‍ നദാല്‍

Jun 01, 2022 - 02:35
0
കളിമണ്‍ കോര്‍ട്ടില്‍ വീണ്ടും വിസ്മയം തീര്‍ത്ത് റാഫേല്‍ നദാല്‍



ഫ്രഞ്ച് ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോകോവിച്ചിനെ തകര്‍ത്ത് റാഫേല്‍ നദാല്‍. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ജോകോവിചിനെ മുട്ടുകുത്തിച്ച നദാല്‍ സെമിയിലെത്തി. 13 വട്ടം ഫ്രഞ്ച് ഓപ്പണ്‍ കിരീട ജേതാവായ താരമാണ് നദാല്‍. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ജോകോവിച് നദാലിനെ കീഴടക്കിയിരുന്നു. ഇന്നലത്തെ ജയത്തോടെ ഈ തോല്‍വിക്ക് പ്രതികാരം ചെയ്യാനും നദാലിനു കഴിഞ്ഞു. ആദ്യ സെറ്റില്‍ നദാല്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തി. 6-2 എന്ന സ്‌കോറിന് ഈ സെറ്റ് നദാല്‍ സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ജോകോവിച് തിരികെവന്നു. 6-4 ആയിരുന്നു സ്‌കോര്‍. മൂന്നാം സെറ്റ് 6-2നു സ്വന്തമാക്കിയ നദാല്‍ വീണ്ടും മുന്നിലെത്തി. ടൈ ബ്രേക്കറിലേക്ക് നീണ്ട നാലാം സെറ്റ് 7-6 (74) എന്ന സ്‌കോറിനു നേടിയ നദാല്‍ കളി കയ്യിലാക്കുകയായിരുന്നു. സെമിയില്‍ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വെരെവ് ആണ് നദാലിന്റെ എതിരാളി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User