പി സി ഇന്ന് പൊലീസിന് മുന്നിലേയ്ക്ക് 

May 25, 2022 - 03:39
0
പി സി ഇന്ന് പൊലീസിന് മുന്നിലേയ്ക്ക് 



കൊച്ചി: വെണ്ണലയില്‍ നടത്തിയ മത വിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജ് ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാവും. പാലാരിവട്ടം പൊലീസ് നല്‍കിയ നോട്ടീസ് പിസി ജോര്‍ജ് കൈപ്പറ്റി. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടും. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരുന്നു. ഒളിവിലായിരുന്ന പിസി ജോര്‍ജ് ഇന്നലെ ഈരാറ്റു പേട്ടയിലെ വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. വെണ്ണല വിദ്വേഷ പ്രസം?ഗത്തില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പിസി ജോര്‍ജ് ഒളിവില്‍ പോയിരുന്നത്. അതേസമയം തിരുവനന്തപുരത്തെ മത വിദ്വേഷ പ്രസംഗത്തില്‍ പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ അപേക്ഷയില്‍ ഇന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി പറയും. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിന് ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User