നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സിപിഎം ഇടനിലക്കാര്‍ ശ്രമിക്കുന്നു
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സിപിഐഎം ഇടനിലക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകള്‍ കെട്ടപ്പെട്ടിരിക്കുകയാണ്. യുഡിഎഫ് എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും, കോണ്‍ഗ്രസ് ഏത് കേസിലാണ് വെള്ളം ചേര്‍ത്തതെന്നും മുഖ്യമന്ത്രി പറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. എം എം മണിയും, ഇ പി ജയരാജനും അതിജീവിതയെ അപമാനിക്കുകയാണ്. മുഖ്യമന്ത്രിക്ക് പറയാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ഇരുവരെയും കൊണ്ട് പറയിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
'എം എം മണിയും, ഇ പി ജയരാജനും, ആന്റണി രാജുവുമൊക്കെ അതിജീവിതയെ അപമാനിക്കുകയാണ് ചെയ്തത്. എന്ത് ക്രൂരമായിട്ടാണ് അവരെ അപമാനിച്ചത്. മുഖ്യമന്ത്രിക്ക് പറയാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ഇവരെ കൊണ്ട് പറയിപ്പിക്കുകയാണ്. യുഡിഎഫ് എന്നും അതിജീവിതയ്ക്കൊപ്പമാണ്. കോണ്‍ഗ്രസ് ഏത് കേസിലാണ് വെള്ളം ചേര്‍ത്തതെന്ന് മുഖ്യമന്ത്രി പറയണം.അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകള്‍ കെട്ടപ്പെട്ടിരിക്കുകയാണ്'- വി ഡി സതീശന്‍ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)