ആര്‍എസ്എസ് ബന്ധം; സതീശന്റെ മറുപടിയില്‍ ഉത്തരംമുട്ടി സിപിഎം

Jul 11, 2022 - 04:51
0
ആര്‍എസ്എസ് ബന്ധം; സതീശന്റെ മറുപടിയില്‍ ഉത്തരംമുട്ടി സിപിഎം

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.  ഭാരതീയ വിചാര കേന്ദ്രം ഡയറക്ര്‍ ആയിരുന്ന പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങ് ആര്‍ എസ് എസ് പരിപാടിയായിരുന്നില്ല. സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് പങ്കെടുത്തത്. ഈ പുസ്തകം ആദ്യം പ്രകാശനം ചെയ്തത് അന്ന് പ്രതിപക്ഷ നേതാവ് ആയിരുന്ന വി എസ് അച്യുതാനന്ദന്‍ ആയിരുന്നുവെന്ന് സതീശന്‍ പറഞ്ഞു. ഈ ആരോപണം പക്ഷെ സിപിഎം നിഷേധിച്ചിട്ടില്ല. സൈബര്‍ ഇടങ്ങളില്‍ പഴയ ഫോട്ടോ കുത്തിപൊക്കി സതീശനെതിരെയുള്ള സൈബര്‍ ആക്രമണം ശക്തമാക്കുകയാണ് സിപിഎം. എന്നാല്‍ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സിപിഎം മൗനം തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User