ആര്‍എസ്എസ് ബന്ധം; അവസരം മുതലാക്കി കെ വി തോമസ് 

Jul 11, 2022 - 03:16
0
ആര്‍എസ്എസ് ബന്ധം; അവസരം മുതലാക്കി കെ വി തോമസ് 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കെ വി തോമസ്. ആര്‍ എസ് എസ് വേദിയില്‍ സതീശന്‍ ഇരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി കെ വി തോമസ് എത്തിയത്. ആര്‍എസ്എസ് ബന്ധത്തില്‍ സതീശന്‍ മൗനം വെടിയണമെന്നും എന്താണ് നടന്നത് എന്ന് വെളിപ്പെടുത്തണമെന്നും കെ.വി തോമസ് പറഞ്ഞു. 'മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും എത്ര നാള്‍ ഒളിച്ചോടും ? ആര്‍എസ്എസിനെ എതിര്‍ക്കുന്ന സതീശന്‍ എന്തിന് പരിപാടികളില്‍ പങ്കെടുത്തുവെന്ന് വ്യക്തമാക്കണം. പലര്‍ക്കെതിരെയും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഒരു നാള്‍ തിരിച്ചടി ഉണ്ടാകുമെന്ന് ഓര്‍ക്കണമായിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ കിട്ടുന്ന അവസരങ്ങളിലെല്ലാം വി ഡി സതീശനെതിരെ ആഞ്ഞടിക്കുകയാണ് കെ വി തോമസ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User