ദിലീപിനെ പിന്തുണച്ച് ശ്രീലേഖ; ലക്ഷ്യം പണം

Jul 11, 2022 - 02:59
0
ദിലീപിനെ പിന്തുണച്ച് ശ്രീലേഖ; ലക്ഷ്യം പണം

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്നും പൊലീസ് വ്യാജ തെളിവുകളുണ്ടാക്കുകയായിരുന്നുവെന്നുമുള്ള മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ പരാമര്‍ശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയുള്ള മുന്‍ ജയില്‍ ഡിജിപിയുടെ പരാമര്‍ശത്തില്‍ അന്വേഷണ സംഘവും ഞെട്ടലിലാണ്. ദിലീപിനെ വെള്ള പൂശാനുള്ള ശ്രമമാണ് ശ്രീലേഖ നടത്തുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അതിനിടെ ശ്രീലേഖക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയലക്ഷ്യ നടപടികളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ വിഷയം വിവാദമായപ്പോഴും ഇനി കൂടുതല്‍ സംസാരിക്കാനോ പരസ്യ പ്രതികരണത്തിനോ ഇല്ലെന്ന നിലപാടിലാണ് ആര്‍.ശ്രീലേഖ. പറയേണ്ടതെല്ലാം തന്റെ യൂട്യൂബ് വീഡിയോയില്‍ പറഞ്ഞുവെന്നും ഇപ്പോള്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ പ്രതീക്ഷിച്ചത് തന്നെയാണെന്നും ശ്രീലേഖ വിശദീകരിക്കുന്നു. വിചാരണ നടപടികള്‍ അവസാനിച്ചതുകൊണ്ടും തന്റെ ചാനലിന്റെ 75 എപ്പിസോഡായതു കൊണ്ടുമാണ് ഈ വിഷയം തെരെഞ്ഞെടുത്തത്.  പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെ പ്രതിഭാഗത്തിന് സാക്ഷിയാക്കാന്‍ കഴിയില്ല. നിയമം അറിയാത്തവരാണ് ഇങ്ങനെ പറയുന്നതെന്നും ശ്രീലേഖ പറഞ്ഞു. അതേ സമയം പണത്തിന്റെ സ്വാധീനത്തിലാണ് ദിലീപിനെ അനുകൂലിച്ച് സംസാരിച്ചതെന്ന് ആരോപണവുമായി ചിലര്‍ രംഗത്ത് വന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User