ജോഡോ യാത്രയുടെ വിശ്രമ വേളയിൽ രമേശ്‌ ചെന്നിത്തലയുടെ യോഗ പരിശീലനം ശ്രദ്ധേയമായി

Sep 13, 2022 - 12:46
0
ജോഡോ യാത്രയുടെ വിശ്രമ വേളയിൽ രമേശ്‌ ചെന്നിത്തലയുടെ യോഗ പരിശീലനം ശ്രദ്ധേയമായി

 ഇന്നലെ രാവിലെ കഴക്കൂട്ടം കണിയാപുരം ജങ്ഷനിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ആറ്റിങ്ങലിലെത്തിയപ്പോഴായിരുന്നു പ്രഭാതത്തിലെ വിശ്രമം. പദയാത്രികർ വിശ്രമിച്ചിരിക്കവെയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവിടേക്ക് കടന്നുവരുന്നത്. യൂത്ത്കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി വിദ്യാബാലകൃഷ്ണൻ നടക്കുമ്പോഴുള്ള ശാരീരിക ബുദ്ധിമുട്ടുകളെ പറ്റി രമേശ് ചെന്നിത്തലയോട് പറയുന്നത്. ഇത് കേട്ടപാടെ യോഗ ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതകളെ പറ്റിയായി രമേശ് ചെന്നിത്തലയുടെ വർത്തമാനം. പറയുക മാത്രവുമല്ല നിലത്തിരുന്ന് യോഗ എങ്ങനെയാണ് അഭ്യസിക്കേണ്ടതെന്ന് അദ്ദേഹം കാട്ടിക്കൊടുക്കുകയും ചെയ്തു. ഇത് കണ്ടതോടെ അവിടെയുണ്ടായിരുന്ന മറ്റുള്ളവരും നിലത്തിരുന്ന് യോഗ പരിശീലിക്കുവാൻ തുടങ്ങി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User