എംഎൽഎ പദത്തിൽ ഉമ്മൻ ചാണ്ടിക്ക് റെക്കോർഡ്; കെ എം മാണി പിന്നിൽ

Aug 02, 2022 - 01:46
0
എംഎൽഎ പദത്തിൽ ഉമ്മൻ ചാണ്ടിക്ക് റെക്കോർഡ്; കെ എം മാണി പിന്നിൽ


കേരളനിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് ഇനി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്.  അദ്ദേഹം ഇന്ന് (2022 ഓഗസ്റ്റ് 2) 18728 ദിവസം (51 വർഷം മൂന്നേകാൽ മാസം) പിന്നിടുകയാണ്. ഇതുവരെ കെ.എം. മാണിക്കായിരുന്നു ഈ ബഹുമതി. ഓരോ നിയമസഭയും രൂപീകരിച്ച തീയതിയെ അടിസ്‌ഥാനമാക്കിയുള്ള കണക്കാണിത്. എന്നാൽ ഓരോ നിയമസഭയുടെയും പ്രഥമസമ്മേളനം / സത്യപ്രതിജ്ഞ നടന്ന തീയതിയെ അടിസ്‌ഥാനമാക്കിയാൽ റെക്കോർഡ് ഭേദിക്കുന്നതിന് ഓഗസ്റ്റ് 11 വരെ കാത്തിരിക്കണം.
പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നു മാത്രം 1970 മുതൽ 2021 വരെ തുടർച്ചയായി 12 തവണ ഉമ്മൻ ചാണ്ടി വിജയിച്ചു. രണ്ടു തവണ (2004–2006, 2011–2016) കേരളത്തിന്റെ മുഖ്യമന്ത്രിയായി. ഒരു തവണ (2006–2011) പ്രതിപക്ഷ നേതാവായി. നാല് തവണ മന്ത്രിയുമായി.   ഒന്നാം കരുണാകരൻ മന്ത്രിസഭയിലും (1977) ഒന്നാം ആന്റണി മന്ത്രിസഭയിലും (1977–1978) തൊഴിൽ മന്ത്രിയായിരുന്നു. രണ്ടാം കരുണാകരൻ മന്ത്രിസഭയിൽ (1981–1982) ആഭ്യന്തര മന്ത്രിയായും നാലാം കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും (1991–1994) പ്രവർത്തിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User