അടിവസ്ത്രം അഴിച്ചത് നന്നായെന്ന് കോണ്‍ഗ്രസ് നേതാവ്; വിവാദം

Jul 20, 2022 - 02:57
Updated: 4 years ago
0
അടിവസ്ത്രം അഴിച്ചത് നന്നായെന്ന് കോണ്‍ഗ്രസ് നേതാവ്; വിവാദം



കൊല്ലം : ആയൂരിലെ നീറ്റ് പരീക്ഷാവിവാദത്തില്‍ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രംഗത്ത്.  അടിവസ്ത്രം അഴിപ്പിച്ചതിനെ ന്യായീകരിച്ചാണ് കോണ്‍ഗ്രസ് ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് വി.ഒ സാജന്‍ 
സംസാരിച്ചത്. നീറ്റ് പരിശോധനയ്ക്ക് ചില നിബന്ധനകളുണ്ടെന്നും അതിനോട് പ്രതികൂലമായി പ്രതികരിച്ചിട്ട് കാര്യമില്ലെന്നും സാജന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും നടത്തിയ സമരങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ സമരം അനാവശ്യമാണെന്നായിരുന്നു വി.ഒ സാജന്റെ പ്രതികരണം. പരാമര്‍ശം വിവാദമായെങ്കിലും പിന്‍വലിക്കാനോ മാപ്പ് പറയാനോ സാജന്‍ തയാറായിട്ടില്ല. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User