സഭയില്‍ മാപ്പിരക്കാന്‍ സജി ചെറിയാന്‍

Jul 19, 2022 - 01:15
0
സഭയില്‍ മാപ്പിരക്കാന്‍ സജി ചെറിയാന്‍

തിരുവനന്തപുരം: വിവാദ പ്രസംഗത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനത്ത് നിന്ന് മാറിയ സജി ചെറിയാന്‍ ഇന്ന് നിയമസഭയില്‍ ഖേദം പ്രകടിപ്പിക്കും. മന്ത്രിസ്ഥാനം രാജി വെക്കാന്‍ ഇടയായ സാഹചര്യത്തെ കുറിച്ചും സജി ചെറിയാന്‍ ഇന്ന് പ്രത്യക പരാമര്‍ശം നടത്തും. ചട്ടം 64 അനുസരിച്ചാണ് വ്യക്തിപരമായ പരാമര്‍ശം.ഭരണ ഘടനയെ അതിക്ഷേപിച്ചു നടത്തിയ മല്ലപ്പള്ളി പ്രസംഗത്തില്‍ സജി ചെറിയാന്‍ ഇതുവരെ ഖേദപ്രകടനം നടത്തിയിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സജി ചെറിയാന്‍ ഇനി ഖേദം പ്രകടിപ്പിക്കുമോ എന്നാണ് അറിയേണ്ടത് . എം എം മണി , കെ കെ രമക്ക് എതിരെ നടത്തിയ പരാമര്‍ശവും മണിക്ക് എതിരായ കെ സുധാകരന്റെ അധിക്ഷേപവും ഭരണ പ്രതിപക്ഷങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കും

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User