വേറെ ജോലിയുണ്ടെന്ന് തോമസ് ഐസക്; മര്യാദയ്ക്ക് എത്തണമെന്ന് ഇഡി

Jul 19, 2022 - 01:47
0
വേറെ ജോലിയുണ്ടെന്ന് തോമസ് ഐസക്; മര്യാദയ്ക്ക് എത്തണമെന്ന് ഇഡി



തിരുവനന്തപുരം: ഇഡിയെ പേടിച്ചിട്ടല്ല ചോദ്യം ചെയ്യലിന് ഹാജരാകാത്തതെന്ന് മുന്‍ മന്ത്രി ഡോ. തോമസ് ഐസക്. വേറെ ജോലികളുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തോമസിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇഡിയും വ്യക്തമാക്കി. ഉടന്‍ തന്നെ പുതുക്കിയ തിയതി അറിയിക്കും. ഇ.ഡിയുടെ അന്വേഷണത്തിന് പിന്നില്‍ രാഷ്ട്രീയമാണ്. രണ്ട് വര്‍ഷമായി ഇഡി അന്വേഷിച്ചുനടക്കുന്ന കേസില്‍ ഇപ്പോള്‍ എന്താണ് പുതിയ കണ്ടെത്തലെന്നും തോമസ് ഐസക്ക് ചോദിച്ചു. 'രണ്ട് വര്‍ഷമായി ഇഡി ഈ കേസ് അന്വേഷിച്ചുനടക്കുന്നു. ഇപ്പോള്‍ എന്താണ് പുതിയ കണ്ടെത്തലെന്ന് അറിയില്ല. ഇന്‍കം ടാക്സും സിആന്‍ഡ്എജിയും ആരുമൊന്നും കണ്ടെത്തിയില്ല. ആകെ രണ്ട് വരിയാണ് എന്റെ കത്തിലുള്ളത്. ബുക്ക് ഓഫ് അക്കൗണ്ട്സും എല്ലാ രേഖകളുമായി ഹാജരാകണമെന്ന്. എന്താ അതിന്റെയര്‍ത്ഥം? കഴിഞ്ഞ ദിവസമാണ് കത്ത് കിട്ടുന്നത്. 13ആം തിയതി ആണ് അയച്ചതെന്ന് അവര്‍ പറയുന്നു. എന്തോ രാഷ്ട്രീയമുണ്ട് ഈ നീക്കത്തിന് പിന്നിലെന്നും തോമസ് ഐസക് ചോദിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User