സില്‍വര്‍ലൈന്‍; വിജ്ഞാപനം പുതുക്കുന്നത് കരുതലോടെ മതിയെന്ന് കേരളം
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള സാമൂഹിക ആഘാത പഠനത്തിനുള്ള വിജ്ഞാപനം പുതുക്കുന്നത് കരുതലോടെ മതിയെന്ന് സംസ്ഥാനം. നിയമ വകുപ്പുമായി ആലോചിച്ച് തീരുമാനം എടുക്കാനാണ് റവന്യു വകുപ്പിന്റെ നീക്കം. 9 ജില്ലകളിലെ സര്‍വെക്കുള്ള കാലാവധി തീര്‍ന്നു. തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ കാലാവധി 30 നാണ് തീരുന്നത്. ഒരു ജില്ലയിലും നൂറ് ശതമാനം സര്‍വേ തീര്‍ന്നിട്ടില്ല. നിലവിലെ വിജ്ഞാപനം റദ്ദാക്കണോ ഏജന്‍സികളെ നില നിര്‍ത്തണോ തുടങ്ങിയ കാര്യങ്ങളില്‍ ആശയക്കുഴപ്പമുണ്ട്. അനുമതിയില്‍ അനിശ്ചിതത്വം നിലനില്‍ക്കേ കേന്ദ്രത്തെ പഴിച്ച് വിവാദത്തെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)