ബിരിയാണി ഓഫര്‍! കുട്ടികളെ സമരത്തിനെത്തിച്ച് എസ്എഫ്‌ഐ പണിമേടിച്ചു

ബിരിയാണി ഓഫര്‍! കുട്ടികളെ സമരത്തിനെത്തിച്ച് എസ്എഫ്‌ഐ പണിമേടിച്ചു



പാലക്കാട് നടന്ന കളക്‌ട്രേറ്റ് മാര്‍ച്ചില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ രക്ഷിതാക്കള്‍ രംഗത്ത്. അനുമതിയില്ലാതെ കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിച്ചെന്നായിരുന്നു രക്ഷിതാക്കളുടെ ആരോപണം. വിഷയത്തില്‍ നാട്ടുകാരും ഇടപെട്ടതോടെ നേതാക്കന്മാര്‍ക്ക് ഉത്തരംമുട്ടി. പാലക്കാട് പത്തിരിപ്പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളെയാണ് എസ് എഫ് ഐ ക്ലാസ് മുറികളില്‍ നിന്ന് ചാടിച്ചത്. ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് കുട്ടികളെ സമരത്തിനു കൊണ്ടുപോയെന്നാണ് പരാതി. രക്ഷിതാക്കളോ അധ്യാപകരോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. കുട്ടികള്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടെങ്കിലും സ്‌കൂളില്‍ എത്തിയില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുട്ടികളെ സമരത്തിനായി കൊണ്ടുപോയെന്ന് മനസ്സിലായി. തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രതിഷേധം നടത്തി. സമര പരിപാടി കഴിഞ്ഞ് മടങ്ങിവരവെ എസ്എഫ്‌ഐ പ്രവര്‍ത്തകരും രക്ഷിതാക്കളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അടുത്തുള്ള കോളജിലെ ചേട്ടന്മാര്‍ തങ്ങളെ വിളിച്ചുകൊണ്ടുപോവുകയായിരുന്നു എന്ന് കുട്ടികള്‍ പറഞ്ഞു.