'പാര്‍ട്ടി മാറുന്നത് സ്വാഭാവികം' ; ബിജെപിയിലേക്കെന്ന സൂചന നല്‍കി കാപ്പന്‍

'പാര്‍ട്ടി മാറുന്നത് സ്വാഭാവികം' ; ബിജെപിയിലേക്കെന്ന സൂചന നല്‍കി കാപ്പന്‍

കോട്ടയം: പാലാ എംഎല്‍എ മാണി സി കാപ്പന്‍ ബിജെപിയില്‍ ചേക്കേറാനൊരുങ്ങുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യധാര ഓണലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്തകള്‍ തള്ളാതെ രംഗതെത്തിയിരിക്കുകയാണ് മാണി സി കാപ്പന്‍. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചേദ്യത്തിന് രാഷ്ട്രീയമല്ലെ, കാലം മാറി വരുമെന്നായിരുന്നു മാണി സി കാപ്പന്റെ മറുപടി. യുഡിഎഫില്‍ മാണി സി കാപ്പന്‍ അതൃപ്തിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിന് കേരളത്തില്‍ നിന്ന് ലഭിച്ച ഒരു വോട്ട് സംബന്ധിച്ച ചര്‍ച്ചകളും മാണി സി കാപ്പനില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ് വിട്ട് കാപ്പന്‍ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, പറയാന്‍ പറ്റില്ല ഇത് രാഷ്ട്രീയമല്ലെ എന്നായിരുന്നു മാണി സി കാപ്പന്റെ മറുപടി. 'രാഷ്ട്രീയമല്ലെ, കാലാകാലം മാറിവരും, ഇത്രയും കാലം യുഡിഎഫിലുണ്ടായിരുന്ന ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയി. എന്തുമാത്രം ബഹളവും വിപ്ലവും കെ എം മാണി സാറിനെതിരെ ഉണ്ടാക്കിയതാണ്. അപ്പുറത്തുണ്ടായിരുന്നയാള്‍ സീറ്റില്ലാതെ ഇപ്പുറത്തുവന്നു. ഇതൊക്കെ സ്വാഭാവികമാണ്', മാണി സി കാപ്പന്‍ പ്രതികരിച്ചു.