തൃക്കാക്കര മോഡല്‍ മട്ടന്നൂരിലും വിജയം

Aug 22, 2022 - 03:51
0
തൃക്കാക്കര മോഡല്‍ മട്ടന്നൂരിലും വിജയം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ജയിച്ചതിന് പിന്നാലെ യുഡിഎഫിന് മുന്നിലെത്തിയ മറ്റൊരു വെല്ലുവിളിയായിരുന്നു മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്. തൃക്കാക്കര മോഡല്‍ തന്നെ അവിടെയും പയറ്റി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. പിന്നീട് തര്‍ക്കങ്ങളില്ലാതെ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ചിട്ടയായ പ്രചരണ പരിപാടി നടത്തി ഇടതുപക്ഷത്തിന്റെ ഏഴ് സീറ്റുകള്‍ കൂടി അധികമായി പിടിച്ചെടുത്തു. തൃക്കാക്കരയിലും സമാന രീതിയിലുള്ള പ്രവര്‍ത്തനം നടത്തിയാണ് യുഡിഎഫ് അവിടെ ജയിച്ചു കയറിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User