മമത ബാനര്‍ജി ആര്‍.എസ്.എസിന്റെ സന്തതി: സിപിഎം

മമത ബാനര്‍ജി ആര്‍.എസ്.എസിന്റെ സന്തതി: സിപിഎം

  കഴിഞ്ഞ ദിവസം ആര്‍.എസ്.എസിനെ ന്യായീകരിച്ച് സംസാരിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥതയില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രവര്‍ത്തി പറഞ്ഞു.

ആര്‍.എസ്.എസ് അത്ര മോശമായിരുന്നില്ല എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ‘കുറെ നല്ല മനുഷ്യര്‍ ആര്‍.എസ്.എസിലുണ്ട്, അവരാരും ബി.ജെ.പിയെ പിന്തുണക്കുന്നില്ല. ഒരു ദിവസം അവരെല്ലാം മൗനം വെടിയുമെന്നാണ് കരുതുന്നത്,’ എന്നായിരുന്നു മമതയുടെ പരാമര്‍ശം. ഈ പരാമര്‍ശം മമത ആര്‍.എസ്.എസിന്റെ സന്തതിയാണെന്നതിനുള്ള ഉദാഹരണമാണെന്നും സുജന്‍ ചക്രവര്‍ത്തി വ്യക്തമാക്കി.